Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Force Day

Idukki

എ​യ​ര്‍​ഫോ​ഴ്‌​സ് ദി​നാ​ച​ര​ണം

തൊ​ടു​പു​ഴ: എ​യ​ര്‍​ഫോ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ടു​ക്കി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സ് ദി​നാ​ച​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സ​ര്‍​ജ​ന്‍റ് സാ​ബു അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ണ​ല്‍ ഡോ. ​എ​സ്.​എ​സ്. മു​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്യൂ​മാ​ന്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി.​മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​ പ്രേം​ജി സു​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ബ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ല്‍ 80 വ​യ​സ് പൂ​ര്‍​ത്തി​യാ​യ മു​തി​ര്‍​ന്ന എ​യ​ര്‍​ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. അം​ഗ​ങ്ങ​ള്‍ രാ​ജ്യ​ര​ക്ഷാ​പ്ര​തി​ജ്ഞ പു​തു​ക്കി.

Latest News

Corehub Up